കടയിരുപ്പ് ആശുപത്രി മേഖലയില്‍ വീണ്ടും അപകടങ്ങൾ വർദ്ധിക്കുന്നു - latest ernakulam
വേഗത നിയന്ത്രണ സംവിധാനങ്ങൾ നശിച്ചു പോയതോടെ ഇവിടെ വീണ്ടും വാഹനാപകടങ്ങൾ വർദ്ധിക്കുകയാണ്
എറണാകുളം:കടയിരുപ്പ് ആശുപത്രി നാൽക്കവല വീണ്ടും അപകടമേഖലയാകുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് വേണ്ടി സ്ഥാപിച്ച സംവിധാനങ്ങൾ നശിച്ചു പോയതോടെയാണ് ഇവിടെ വീണ്ടും അപകടങ്ങൾക്ക് കാരണമാകുന്നത്. ബുധനാഴ്ച്ച രാവിലെ സ്ക്കൂട്ടർ അപകടത്തിൽപ്പെട്ട് യുവതിക്ക് പരിക്കേറ്റിരുന്നു. നാലു വശത്തുനിന്നും വരുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നിരിക്കെ കടയിരുപ്പ് സിന്തൈറ്റ് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സ്ഥാപിച്ച ഹമ്പ് കാലാന്തരത്തിൽ നശിച്ചുപോയിരുന്നു. ഭാരവാഹനങ്ങളും മറ്റും തുടർച്ചയായി കടന്നുപോകുന്നതിനാലാണ് താല്‍കാലികമായി നിർമ്മിച്ച ഹമ്പ് തകർന്നത്. തുടർച്ചയായി മൂന്നാമത്തെ അപകടമാണ് ഇവിടെ സംഭവിക്കുന്നത്. എത്രയും വേഗം വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിച്ചില്ലെങ്കിൽ വീണ്ടും തുടർച്ചയായ അപകടമേഖലയായി ആശുപത്രിക്കവല മാറുമെന്നതിൽ സംശയമില്ല. ഹമ്പ് സ്ഥാപിക്കുന്നതിന് മുൻപ് മൂന്ന് മാസത്തിനുള്ളിൽ അൻപത്തിയാറോളം അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് ഈ കവല.
TAGGED:
latest ernakulam