എറണാകുളം: ചേരാനെല്ലൂരില്‍ വാഹനാപകടത്തില്‍ ഒരു മരണം. സിഗ്നല്‍ തെറ്റിച്ചെത്തിയ കണ്ടെയ്നര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി അമലാണ് മരിച്ചത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ചേരാനെല്ലൂര്‍ സിഗ്നൽ കടന്ന് കളമശേരിയില്‍ നിന്ന് വല്ലാര്‍പ്പാടത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി പറവൂരില്‍ നിന്നും ഇടപ്പളളിയിലേക്ക് പോവുകയായിരുന്ന ബൈക്കിലാണിടിച്ചത്.
ചേരാനെല്ലൂരില്‍ വാഹനാപകടം; ഒരു മരണം
ചേരാനെല്ലൂര്‍ സിഗ്നൽ കടന്ന് കളമശേരിയില്‍ നിന്ന് വല്ലാര്‍പ്പാടത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി പറവൂരില്‍ നിന്നും ഇടപ്പളളിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം.
ചേരാനെല്ലൂരില്‍ വാഹനാപകടം; ഒരു മരണം
ഇതേ ലോറി സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്ന കാറിലും മൂന്ന് ബൈക്കിലും തട്ടി. കാർ യാത്രക്കാർക്കും ബൈക്ക് യാത്രികർക്കും പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ആറ് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്കും സാരമായ പരിക്കുകളുണ്ട്.
Last Updated : Aug 29, 2020, 8:59 PM IST