എറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂർത്തിയാവുന്നു. അഭിമന്യുവിന്‍റെ സ്മരണയിൽ എസ്എഫ്ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി.
അഭിമന്യുവിന്‍റെ സ്മരണയിൽ എസ്എഫ്ഐ പ്രവർത്തകർ എറണാകുളം നഗരത്തിൽ പ്രകടനം നടത്തി - എറണാകുളം
തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർഥികളാണ് മഹാരാജാസിൽ ഒത്തു ചേർന്നത്.
2018 ജൂലൈയ് രണ്ടിന് അർദ്ധ രാത്രിയിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട്- എസ്‌ഡിപിഐ പ്രവർത്തകരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെടുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർഥികളാണ് മഹാരാജാസിൽ ഒത്തു ചേർന്നത്. അഭിമന്യുവിന്‍റെ ഓർമ്മയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തി. അഭിമന്യുവിന്‍റെ സ്‌തൂപത്തിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം കോളജ് വലം വച്ച് ഹൈക്കോടതി ജങ്ഷനില്‍ എത്തി രാജേന്ദ്ര മൈതാനിയില്‍ സമാപിച്ചു.