കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2018 ജൂലൈ 2ന് അർദ്ധരാത്രിയിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട്- എസ് ഡി പി എ പ്രവർത്തകരുടെ കുത്തേറ്റാണ് അഭിമന്യു കൊല്ലപ്പെടുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ സ്മരണ പുതുക്കുന്നതിനായി നിരവധി വിദ്യാർത്ഥികളാണ് മഹാരാജാസിൽ ഒത്തുചേരുന്നത്.
ഓർമ്മയില്‍ അഭിമന്യു: കലാലയങ്ങളില്‍ അനുസ്മരണം - അഭിമന്യുവിന്റെ ജന്മനാടായ ഇടുക്കി
അഭിമന്യുവിന്‍റെ ജന്മനാടായ ഇടുക്കി, വട്ടവടയിലും കേരളത്തിലെ കലാലയങ്ങളിലുമായി നിരവധി അനുസ്മരണ പരിപാടികൾ നടക്കും
ചിരി മാഞ്ഞിട്ട് ഇന്ന് ഒരു വർഷം
അഭിമന്യുവിന്റെ ജന്മനാടായ ഇടുക്കി, വട്ടവടയിലും കേരളത്തിലെ കലാലയങ്ങളിലുമായി നിരവധി അനുസ്മരണ പരിപാടികൾ ഇന്ന് നടക്കുന്നുണ്ട്. കൊച്ചി കലൂരിലൊരുങ്ങുന്ന അഭിമന്യു സ്മാരകത്തിന്‍റെ ശിലാസ്ഥാപനവും ഔദ്യോഗിക പരിപാടികളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.