എറണാകുളം:മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയക്കേസിലെ പ്രധാന പ്രതി കീഴടങ്ങി. പത്താം പ്രതി സഹലാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹലാണെണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്. എറണാകുളം നെട്ടൂർ സ്വദേശിയായ പ്രതി രണ്ട് വർഷമായി ഒളിവിലായിരുന്നു. പ്രതിക്ക് വേണ്ടി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.
അഭിമന്യു കൊലപാതകം; മുഖ്യ പ്രതി കീഴടങ്ങി
കീഴടങ്ങിയ സഹലാണ് അഭിമന്യുവിനെ കുത്തിയത്. 2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിന് പിന്നിലെ മതിലിന് സമീപം അഭിമന്യു കുത്തേറ്റ് വീണത്.
2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിന് പിന്നിലെ മതിലിന് സമീപം അഭിമന്യു കുത്തേറ്റ് വീണത്. തുടർന്ന് തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോളജ് മതിലിൽ നവാഗതരെ സ്വാഗതം ചെയ്ത് ക്യാമ്പസ് ഫ്രണ്ട് നടത്തിയ ചുമരെഴുത്ത് എസ്എഫ്ഐ പ്രവർത്തകർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭരണപക്ഷ വിദ്യാർഥി സംഘടന നേതാവിന്‍റെ കൊലപാതക കേസിലെ പ്രതികളെ പിടികൂടാൻ കഴിയാത്തതില്‍ പൊലീസിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു.