എറണാകുളം:സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ അനിശ്ചിതകാല അതിജീവന പ്രക്ഷോഭം തുടങ്ങുമെന്ന് ആം ആദ്‌മി പാർട്ടി. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജൂലൈ 16, 17 തീയതികളിൽ സമരത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സ്വരൂപിക്കൽ സർവേയും, പാർട്ടി മണ്ഡലം കൺവെൻഷനും വോളണ്ടിയർ മാപ്പിങ്ങും നടത്തുമെന്ന് സംസ്ഥാന കൺവീനർ പി.സി സിറിയക്ക് കൊച്ചിയിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല അതിജീവന പ്രക്ഷോഭവുമായി ആം ആദ്‌മി പാർട്ടി - Aam Aadmi Party with an indefinite survival protest against the state government
ജൂലൈ 16, 17 തീയതികളിൽ സമരത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സ്വരൂപിക്കൽ സർവേയും, പാർട്ടി മണ്ഡലം കൺവെൻഷനും വോളണ്ടിയർ മാപ്പിങ്ങും നടത്തുമെന്ന് സംസ്ഥാന കൺവീനർ പി.സി സിറിയക്ക്
ക്രമസമാധാന പാലനത്തിൽ സംസ്ഥാന പൊലിസ് പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രി, സർക്കാർ ഓഫിസ് സേവനങ്ങൾ കൃത്യമായി ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യുൽപാദന മേഖല, വ്യവസായ, ചെറുകിട തൊഴിൽ മേഖല എന്നിവയെല്ലാം പക്ഷം പിടിച്ചും യൂണിയൻ കളിച്ചും സർക്കാർ തന്നെ നശിപ്പിക്കുകയാണ്. പ്രതികരിക്കേണ്ട പ്രതിപക്ഷം കേരളത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും അനാവശ്യ കക്ഷി രാഷ്ട്രീയ പോരാട്ടത്തിനും സമരത്തിനും ഗുണ്ടായിസത്തിനും മാത്രം മുതിരുന്നതിനാൽ ജനങ്ങളുടെ പ്രശ്‌നം പറയാൻ കേരളത്തിൽ ആളില്ലാതായിരിക്കുന്നുവെന്നും പി.സി സിറിയക്ക് പറഞ്ഞു.
ആം ആദ്‌മി പാർട്ടി കേരളത്തിൽ വളർന്നു വരുന്നതേ ഉള്ളുവെങ്കിലും ഇത്തരം ഒരു നീണ്ട സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.
TAGGED:
കേരള സർക്കാർ എഎപി പാർട്ടി