എറണാകുളം:തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് എഎപി ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം കേരളത്തിൽ നിലവിലുള്ള ഭരണത്തിൽ നിർണായക സ്വാധീനം ഉണ്ടാക്കുന്ന ഒന്നല്ലെന്നാണ് എഎപിയുടെ വിലയിരുത്തൽ.
അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച് ജയിക്കുകയാണ് ലക്ഷ്യമെന്നും ആം ആദ്‌മി ഭാരവാഹികൾ അറിയിച്ചു. തൃക്കാക്കരയിൽ പാർട്ടി ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. അതേസമയം തൃക്കാക്കരയിൽ എഎപി സ്ഥാനാർഥിയെ ട്വന്‍റി 20 പിന്തുണയ്ക്കുമെന്ന പ്രചാരണമുണ്ടായിരുന്നു.