ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
നീന്തലറിയാത്തതിനാലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു.
യുവാവ്
തിരുവനന്തപുരം: മണ്ണന്തലയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലയം പ്ലാവുവിള സ്വദേശി ശ്യാം കുമാർ (23) ആണ് മരിച്ചത്. മൂന്നു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ കല്ലയത്തെ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. നീന്തലറിയാത്തതിനാലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു.
TAGGED:
യുവാവ് മുങ്ങി മരിച്ചു