കേരളം

kerala

ETV Bharat / state

കരനെല്‍ കൃഷിയില്‍ കഴിവ് തെളിയിച്ച് നെല്ലിക്കുഴി സ്വദേശി - കരനെല്‍ കൃഷി

നെല്ലിക്കുഴി കൃഷി ഭവനിൽ നിന്ന് കരനെൽ കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാകുമെന്ന് ഉറപ്പായതോടെ കാടുകയറി കിടന്ന പ്രദേശം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു.

A native of Nellikuzhi, has proved his ability in farming കരനെല്‍ കൃഷിയില്‍ കഴിവ് തെളിയിച്ച് നെല്ലിക്കുഴി സ്വദേശി കരനെല്‍ കൃഷി നെല്ലിക്കുഴി'
കരനെല്‍ കൃഷി

By

Published : Sep 24, 2020, 12:09 PM IST

എറണാകുളം: ലോക് ഡൗണിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തുമ്പോൾ നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി പാറേത്ത് ജഗദീഷ് ഒരിക്കലും കരുതിയില്ല കാർഷിക പാഠങ്ങളും തനിക്ക് വഴങ്ങുമെന്ന്. കുടുംബസമേതം ബെംഗളൂവിൽ താമസിച്ചിരുന്ന ജഗദീഷ് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വീട്ടിലേക്ക് മടങ്ങിയത്. ഒപ്പം അനുജൻ ഹരികൃഷ്ണനും ചെന്നൈയിൽ നിന്നും നാട്ടിലെത്തി. ഒരു മാസത്തോളം നീണ്ട ക്വറന്‍റൈനിൻ കാലത്താണ് തരിശായി കിടക്കുന്ന രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിയിറക്കാൻ തീരുമാനിക്കുന്നത്.

കരനെല്‍ കൃഷിയില്‍ കഴിവ് തെളിയിച്ച് നെല്ലിക്കുഴി സ്വദേശി

ഏത്തവാഴ കൃഷിയാണ് ആദ്യം ആലോചിച്ചത് വാഴകന്നുകൾ കിട്ടാൻ ക്ഷാമം നേരിട്ടതോടെ കരനെൽ കൃഷിയിലേക്കും കപ്പയിലേക്കും തിരിയുകയായിരുന്നു. നെല്ലിക്കുഴി കൃഷി ഭവനിൽ നിന്ന് കരനെൽ കൃഷിക്കാവശ്യമായ വിത്ത് ലഭ്യമാകുമെന്ന് ഉറപ്പായതോടെ കാടുകയറി കിടന്ന പ്രദേശം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കൃഷിയോഗ്യമാക്കി മാറ്റുകയായിരുന്നു. 40 സെന്‍റ് സ്ഥലത്ത് കരനെൽ കൃഷി ഇറക്കുകയും ബാക്കി വരുന്നിടത്ത് കപ്പയും കൃഷിയിറക്കി. 150ൽ പരം തെങ്ങിൻ തൈകളും നട്ടു. വെണ്ട, പയർ, മത്തൻ, ചോളം ഉൾപ്പടെയുള്ള പച്ചക്കറി കൃഷിയും തുടങ്ങി. ഓണ വിപണിക്കാവശ്യമായ മത്തനും മറ്റും നൽകാൻ കഴിഞ്ഞു. കരനെൽ കൃഷിയിൽ നൂറ് മേനി വിളവാണിവർക്ക് ലഭിച്ചിരിക്കുന്നത്. കൊയ്ത്ത് പരിചയമില്ലാത്തതിനാൽ സ്ത്രീ തൊഴിലാളികളെ ഒപ്പം കൂട്ടി കറ്റകൾ കൊയ്തെടുക്കുകയാണിവർ. ആർക്കും പരീക്ഷിച്ച് വിജയിക്കാവുന്നതാണ് കരനെൽ കൃഷിയെന്ന് ഇവർ പറയുന്നു.

ABOUT THE AUTHOR

...view details