കേരളം

kerala

ETV Bharat / state

ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ചയാളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി - kanjiramattom

നിരവധി കേസുകളിൽ പ്രതിയായ ബാബുക്കുട്ടൻ എന്നയാളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസാണ് പുറത്തിറക്കിയത്. ബാബുക്കുട്ടന്‍റെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു

girl attacked in train  look-out notice has been issued for the accused  look-out notice issued  ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ചു  പ്രതിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി  ലുക്ക്‌ ഔട്ട്‌ നോട്ടീസ്  kanjiramattom  കാഞ്ഞിരമറ്റം
ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച പ്രതിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

By

Published : Apr 30, 2021, 11:11 AM IST

എറണാകുളം:ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. നിരവധി കേസുകളിൽ പ്രതിയായ ബാബുക്കുട്ടൻ എന്നയാളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസാണ് പുറത്തിറക്കിയത്. ബാബുക്കുട്ടന്‍റെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു. 30 പേരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏപ്രിൽ 28നാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ ആക്രമണം നടന്നത്.

കൂടുതൽ വായനയ്‌ക്ക്:ട്രെയിനില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി അപകട നില തരണം ചെയ്തു

ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. വീഴ്‌ചയില്‍ തലയ്ക്ക് പരിക്കേറ്റ യുവതിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യാഴാഴ്‌ച അറിയിച്ചു.

കൂടുതൽ വായനയ്‌ക്ക്:പുനലൂര്‍ പാസഞ്ചറില്‍ ആക്രമണ ശ്രമം; ട്രെയിനില്‍ നിന്നും പുറത്ത് ചാടിയ യുവതിക്ക് പരിക്ക്

ABOUT THE AUTHOR

...view details