എറണാകുളം: ആലുവ തായ്ക്കാട്ടുകര സ്വദേശി സി.പി.അബ്‌ദുൾ അസീസിന്‍റെ വീട്ടില്‍ പാരായണം ചെയ്യുന്ന ഖുർആൻ ഏതെങ്കിലും പ്രസാധകർ അച്ചടിച്ച് ഇറക്കിയതല്ല. അച്ചടിയെ വെല്ലുന്ന അറബി കൈപ്പടയില്‍ അബ്‌ദുൾ അസീസ് പകർത്തിയെഴുതിയതാണ്. 30 ഭാഗങ്ങളിലായി 114 അധ്യായങ്ങളുള്ള ഖുർആൻ ഏഴ് തവണയാണ് അസീസ് പകർത്തി എഴുതിയിട്ടുള്ളത്. 2004ലാണ് ഖുർആൻ പകർത്തിയെഴുതുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. അതിനു വേണ്ടി പ്രത്യേക കടലാസും പേനയും സംഘടിപ്പിച്ചു.
സിപി അബ്‌ദുൾ അസീസ്, ഖുർആൻ പകർത്തുകയാണ് അച്ചടിയെ വെല്ലുന്ന അറബി കൈപ്പടയില്‍ - aluva
പുലർച്ചെ സുബഹി നമസ്‌കാരം കഴിഞ്ഞുള്ള ഒരു മണിക്കൂർ സമയമാണ് ഖുർആൻ എഴുത്തിനായി അസീസ് ചെലവഴിക്കുന്നത്. ഇങ്ങനെ ഒരു വർഷമെടുത്താണ് ഒരു ഗ്രന്ഥം പൂർത്തിയാക്കുന്നത്.
പുലർച്ചെ സുബഹി നമസ്‌കാരം കഴിഞ്ഞുള്ള ഒരു മണിക്കൂർ സമയമാണ് ഖുർആൻ എഴുത്തിനായി അസീസ് ചെലവഴിക്കുന്നത്. ഇങ്ങനെ ഒരു വർഷമെടുത്താണ് ഒരു ഗ്രന്ഥം പൂർത്തിയാക്കുന്നത്. ഇവയിൽ 45 സെന്‍റിമീറ്റർ നീളവും 30 സെന്‍റിമീറ്റർ വീതിയുമുള്ളതാണ് കൂട്ടത്തിൽ വലുത്. ചെറുതിന് ഒൻപത് ഇഞ്ച് നീളവും നാലര ഇഞ്ച് വീതിയുമുണ്ട്. ഖുർആനുകളുടെ പുറംചട്ടയും അസീസ് സ്വന്തമായി രൂപകൽപന ചെയ്തതാണ്. പകർത്തിയെഴുതിയ ഏഴു ഖുർആനുകളിൽ രണ്ടെണ്ണം അദ്ദേഹം പെൺമക്കളുടെ വിവാഹ വേളയിൽ സമ്മാനമായി നൽകി.
ഫാക്റ്റിൽ ഡിസ്ട്രിബ്യൂഷൻ മാനേജരായിരുന്ന അസീസ് 1994ൽ വിരമിച്ചു. പിന്നീട് 14 വർഷം പൂക്കാട്ടുപടിയിൽ സ്വകാര്യ ആശുപത്രിയിൽ എംഡിയായി സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ 85 വയസായി, എട്ടാമത്തെ ഖുർആൻ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ അസീസ്. ഇനിയും അത് തുടരാൻ തന്നെയാണ് അസീസിന്‍റെ ആഗ്രഹം.