മദ്യപാനത്തെ തുടർന്ന് വാക്ക് തർക്കം; അറുപത്തഞ്ചുകാരൻ കൊല്ലപ്പെട്ടു - കൊലപാതകം
ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കറുകുറ്റി സ്വദേശി വർഗീസാണ് മരിച്ചത്

എറണാകുളം:മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ അറുപത്തഞ്ചുകാരൻ കൊല്ലപ്പെട്ടു. കറുകുറ്റി സ്വദേശി വർഗീസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരങ്ങാടം സ്വദേശി ആദര്‍ശ് ഒളിവിലാണ്. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെ വര്‍ഗീസിന്‍റെ വീടിന് സമീപമാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ കല്ലിൽ തലയിടിച്ച് വീണാണ് വർഗീസ് മരിച്ചത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.