കേരളം

kerala

ETV Bharat / state

എറണാകുളത്ത് 5204 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്നും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതുകൊണ്ടാണ് കൊവിഡ് കണക്ക് ഉയർന്നതെന്നും എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് പറഞ്ഞു

5204 people tested covid positive in Ernakulam  എറണാകുളത്ത് കൊവിഡ് കേസുകൾ കൂടുന്നു  എറണാകുളത്തെ കൊവിഡ് കേസുകൾ  Ernakulam covid updates
എറണാകുളത്ത് 5204 പേർക്ക് കൂടി കൊവിഡ്

By

Published : Apr 29, 2021, 4:07 AM IST

എറണാകുളം: ജില്ലയിൽ 5,287 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5204 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളതെന്നും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതുകൊണ്ടാണ് കൊവിഡ് കണക്ക് ഉയർന്നതെന്നും എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ ഓക്‌സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ നൽകില്ല. നിലവിൽ അനുവദിച്ച സ്റ്റോക്കുകൾ നൽകും. 20,000 ഡോസ് വാക്‌സിൻ ഇന്ന് ജില്ലയിൽ എത്തും.
ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details