എറണാകുളം: ജില്ലയിൽ രണ്ട് ദിവസത്തിനിടെ കഞ്ചാവ് വിൽപന നടത്തിയ 18 പേർ പിടിയിൽ. പെരുമ്പാവൂരിലെ ലോഡ്‌ജ് മുറിയിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവാണ് ഒടുവിൽ പിടികൂടിയത്. വിദ്യാർഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഉപഭോക്താക്കളെന്ന് ഡിവൈഎസ്‌പി കെ. ബിജുമോൻ അറിയിച്ചു.
എറണാകുളത്ത് കഞ്ചാവ് കേസിൽ രണ്ട് ദിവസത്തിനിടെ പിടിയിലായത് 18 പേർ - cannabis case latest news
എടത്തല സ്വദേശി സനൂപ് (37), മുടിക്കൽ പരിത് പിള്ള (54) എന്നിവരാണ് ഒടുവിൽ പിടിയിലായത്
![എറണാകുളത്ത് കഞ്ചാവ് കേസിൽ രണ്ട് ദിവസത്തിനിടെ പിടിയിലായത് 18 പേർ ernakulam cannabis case എറണാകുളം കഞ്ചാവ് കേസ് cannabis case latest news കഞ്ചാവ് കേസ് എറണാകുളം പിടിയിലായവർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9148839-thumbnail-3x2-ganja.jpg)
കഞ്ചാവ്
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിന്‍റെ നിർദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ 18 കേസുകൾ രജിസ്റ്റർ ചെയ്‌തത്.