തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളജ് സംഭവത്തില്‍ കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമത്തില്‍ കലാശിച്ചു.
തലസ്ഥാനം യുദ്ധഭൂമി: യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം - Thiruvananthapuram
പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും കല്ലേറില്‍ പരിക്ക്.
മാർച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയപ്പോൾ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയേറും കല്ലേറും നടത്തി. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറില്‍ ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ അടക്കം നിരവധി പൊലീസുകാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. കുപ്പിയേറിനെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ വിവിധ സമരപ്പന്തലുകളിലേക്ക് ഓടിക്കയറി. കല്ലേറില്‍ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ഇതേ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുന്ന കെഎസ്‌യു പ്രവർത്തകരെ സമരപ്പന്തലില്‍ നിന്ന് മാറ്റി. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.