കേരളം

kerala

ETV Bharat / state

സ്റ്റാര്‍ട്ടപ്പുകളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണമെന്ന് ഗവര്‍ണര്‍ - അന്താരാഷ്ട്ര വനിതാ ദിനം

ഇന്ത്യൻ സമൂഹം ഇപ്പോഴും വൈമുഖ്യം തുടരുകയാണ്, അതിനോട് പൊരുതിയാണ് സ്ത്രീകൾ മുന്നേറ്റം തുടരേണ്ടത്.

ഗവര്‍ണര്‍ പി സദാശിവം

By

Published : Mar 1, 2019, 3:00 PM IST

സംസ്ഥാന വനിതാ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ വാരാചരണ ആഘോഷങ്ങളുടെയും വനിതാ സംരംഭകരുടെ കൂട്ടായ്മയായ നവാംഗന 2019ന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാര്‍ട്ടപ്പുകളില്‍ വനിതകളുടെ കടന്നുവരവ് കൂടുതല്‍ മെച്ചപ്പെടുത്തണം.ഇന്ത്യൻ സമൂഹം ഇപ്പോഴും വൈമുഖ്യം തുടരുകയാണെന്നും അതിനോട് പൊരുതിയാണ് സ്ത്രീകൾ മുന്നേറ്റം തുടരേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.സംസ്ഥാനത്തിന്‍റെവിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വനിതാ സ്റ്റാർട്ടപ്പ് സംരംഭകർ നവാംഗനയിൽ പങ്കെടുത്തു. വനിതാ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി പരിപാടികളാണ് വനിതാദിന വാരാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഗവര്‍ണര്‍ പി സദാശിവം

ABOUT THE AUTHOR

...view details