ന്യുഡൽഹി : കേന്ദ്ര മന്ത്രി വി.മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഡൽഹിയിൽ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗമാണ് മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് സഭയുടെ ഉപനേതാവ്. രാജ്യസഭയിലെ പാർട്ടി നേതാവായി തവർ ചന്ദ് ഗെലോട്ടിനെയും, ഉപനേതാവായി പീയുഷ് ഗോയലിനെയും തെരഞ്ഞെടുത്തു.
കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പ് - ചീഫ് വിപ്പ്
ഡൽഹിയിൽ ചേർന്ന പാർലമെന്‍ററി യോഗമാണ് മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്
കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പ്
കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും. അർജുൻ റാം മേഹ്വാളാണ് ലോക്സഭാ ഡെപ്യൂട്ടി ചീഫ് വിപ്പ്. ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പ് സഞ്ജയ് ജെയ്സ്വാളിനെയും, രാജ്യസഭയിലെ ചീഫ് വിപ്പ് നാരായണൻ ലാൽ പഞ്ചാരിയയേയും തെരഞ്ഞെടുത്തു.