സ്വർണ്ണക്കടത്ത് കേസില്‍ വിഷ്ണു സോമസുന്ദരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി - prakash thambi
ഈ മാസം പതിനേഴിന് ഡിആര്‍ഐക്ക് മുന്നിൽ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.
![സ്വർണ്ണക്കടത്ത് കേസില്‍ വിഷ്ണു സോമസുന്ദരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3553501-thumbnail-3x2-high.jpeg)
കേരളാ ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസില്‍ പ്രതി വിഷ്ണു സോമസുന്ദരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈ മാസം പതിനേഴിന് ഡിആര്‍ഐക്ക് മുന്നിൽ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴി ആറ് തവണയായി പ്രകാശ് തമ്പി 60 കിലോ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ. ബിജു, വിഷ്ണു, ഹക്കിം എന്നിവരാണ് സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളെന്നും ഡിആര്‍ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.