കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; ബിജു മോഹന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - തിരുവനന്തപുരം

ഡിആർഐയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശം

അഡ്വ: ബിജു മോഹനന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Jun 3, 2019, 8:02 AM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ: ബിജു മോഹനന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ കൊച്ചി ഡിആർഐ ഓഫീസിൽ കീഴടങ്ങിയത്. തുടർന്ന് അഡീഷണൽ സി.ജെ.എം കോടതി പ്രതിയെ മൂന്ന് ദിവസത്തെ ഡിആർഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ കേസിൽ ഡിആർഐയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജു ആണെന്നാണ് പ്രാഥമിക നിഗമനം. ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എട്ട് കോടി രൂപ വില മതിക്കുന്ന 25 കിലോഗ്രാം സ്വർണം ഈ മാസം 13ന് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.
ഇതോടെയാണ് സ്വർണക്കടത്തിന്‍റെ വിവരങ്ങൾ പുറത്തു വരുന്നതും കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് നീങ്ങിയതും. ബിജുവിന്‍റെ ഭാര്യ അടക്കം അറസ്റ്റിലായ പ്രതികൾ സ്വർണക്കടത്തിൽ ബിജുവിന്‍റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിരുന്നു.

ABOUT THE AUTHOR

...view details