തിരുവനന്തപുരം: സാക്ഷരതാ മിഷന്‍റെ ട്രാൻസ്ജെൻഡർ പഠന പദ്ധതിയായ 'സമന്വയ'യിൽ പത്താംതരം വിജയിച്ചവർക്ക് അനുമോദനം. ഈ വർഷം 21 പേരാണ് 'സമന്വയ' പദ്ധതിയിലൂടെ പത്താംതരം പാസായിരിക്കുന്നത്. നാലാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ ട്രാൻസ്ജെൻഡറുകളുടെ പഠനത്തിനായി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് സമന്വയ. വി ജെ റ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിജയികളെ അനുമോദിച്ചു.
രാജ്യത്തിന് മാതൃകയായി 'സമന്വയ'; പത്താംതരം വിജയിച്ച ട്രാൻസ്ജെൻഡറുകളെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രി
ഈ വർഷം 21 പേരാണ് 'സമന്വയ' പദ്ധതിയിലൂടെ പത്താംതരം പാസായിരിക്കുന്നത്. വി ജെ റ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിജയികളെ അനുമോദിച്ചു.
പുതു വഴികള്‍ തുറന്ന് 'സമന്വയ'
സാഹചര്യങ്ങൾ പ്രതികൂലമായതുകൊണ്ടാണ് പലരുടെയും പഠനം പാതിവഴിയിൽ അവസാനിച്ചത്. എന്നാല്‍ ഇപ്പോൾ സ്വന്തം സ്വത്വത്തിൽ പഠനം തുടരുന്നതിന്‍റെ സന്തോഷത്തിലാണ് ഇവർ. പത്താംതരം പാസ്സായ 21 പേരും സാക്ഷരതാ മിഷന്‍റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ ചേർന്നിട്ടുണ്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡറുകൾക്കായി ഇത്തരമൊരു വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്.
Last Updated : Jun 18, 2019, 1:01 AM IST