തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം എത്താൻ വൈകും. ശനിയാഴ്ചയെ മഴ എത്തുകയുള്ളുവെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാളെ കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കാലവർഷം ശ്രീലങ്കയുടെ തെക്കൻ ഭാഗത്ത് എത്തിയിട്ട് മൂന്ന് ദിവസമായി. സാധാരണ രണ്ടു ദിവസത്തിനകം എത്തേണ്ട കാലവർഷം അറബിക്കടലിന് പടിഞ്ഞാറ് ഭാഗത്തുണ്ടായ ന്യൂനമർദ്ദത്തെ തുടർന്നാണ് വൈകുന്നതെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് കാലവർഷം വൈകും - കാലവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് കാലവര്‍ഷം ശനിയാഴ്ച മുതല്‍. എന്നാല്‍ മറ്റെന്നാള്‍ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാവും
സംസ്ഥാനത്ത് കാലവർഷം എത്താൻ വൈകും
കേരളത്തിൽ ജൂൺ അഞ്ചു വരെ കാലവർഷം വൈകുന്നത് പതിവാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.മറ്റെന്നാള്‍ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാവും. അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്നാട് ഗൾഫ് തീരങ്ങളിൽ 40 മുതൽ 50 കിലോ മീറ്റർ വേഗത്തിൽ കനത്ത കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Last Updated : Jun 5, 2019, 8:11 PM IST