തിരുവനന്തപുരം:പാര്‍ലമെന്‍റ് പാസാക്കിയ നിയമ പ്രകാരമാണ് വോട്ടിങ് മെഷീന്‍റെ പ്രവർത്തനത്തെ കുറിച്ച് പരാതി നൽകിയ വോട്ടർമാർക്കെതിരെ കേസെടുത്തതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വ്യക്തിപരമായി തനിക്ക് ഇതിനോട് യോജിപ്പില്ലയെന്നും. രാഷ്ട്രീയ പാർട്ടികളോട് ഇക്കാര്യം ആദ്യം തന്നെ വിശദീകരിച്ചതാണെന്നും ടിക്കാറാം മീണ വിശദീകരിച്ചു.
വോട്ടര്‍മാര്‍ക്കെതിരെ കേസെടുത്തതിനോട് യോജിപ്പില്ലെന്ന് ടിക്കാറാം മീണ - വോട്ടിങ് മെഷീന്‍
"സമ്മത പത്രത്തിൽ പരാതി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്"
പരാതി നൽകിയ വോട്ടർ ഒപ്പിട്ടു നൽകുന്ന സമ്മത പത്രത്തിൽ പരാതി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് 64000 പരാതികളാണ് കമ്മീഷന് ലഭിച്ചത്. അതിൽ 58000 പരാതികൾ ശരിയായ പരാതികളായിരുന്നു. കളളവോട്ട് ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കളക്ടർമാർ ഇക്കാര്യം പരിശോധിച്ചുവരികയാണ്. വോട്ടിങ് മെഷീനെതിരെ ഉയർന്ന പരാതികളും പരിശോധിക്കും. വിവിപാറ്റ് 100 ശതമാനം കുറ്റമറ്റതല്ല.പാളിച്ചകൾ കുറയ്ക്കാൻ ശ്രമിക്കുമെന്നും ടികാറാം മീണ പറഞ്ഞു. മുപ്പത് വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേതെന്നും മീണ വ്യക്തിമാക്കി.