കേരളം

kerala

ETV Bharat / state

സ്മാർട് സിറ്റി: അനുമതി തേടി 200 കോടിയുടെ പദ്ധതികൾ

ഈ മാസം പത്തിന് നടക്കുന്ന ഡയറക്ടർബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മെയർ വി കെ പ്രശാന്ത്

മേയർ വി കെ പ്രശാന്ത്

By

Published : Jul 5, 2019, 11:27 PM IST

Updated : Jul 6, 2019, 12:55 AM IST

തിരുവനന്തപുരം:സ്മാർട് സിറ്റി പദ്ധതിയിൽ ഭരണാനുമതി തേടി ഇരുനൂറ് കോടിയുടെ പദ്ധതികൾ. ഈ മാസം പത്തിന് നടക്കുന്ന ഡയറക്ടർബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മേയർ വി കെ പ്രശാന്ത് പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ സ്മാര്‍ട് സിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാർട് സിറ്റി പദ്ധതിയിൽ ഭരണാനുമതി തേടി ഇരുനൂറ് കോടിയുടെ പദ്ധതികൾ.

107 കോടിയുടെ പാളയം മാർക്കറ്റ് നവീകരണം, ആൽത്തറ-അട്ടക്കുളങ്ങര-ചാല റോഡുകൾ ഉൾപെടുന്ന സ്മാർട് റോഡ് രണ്ടാം ഘട്ടം, 49 കോടിയുടെ ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം എന്നിവയുടെ പദ്ധതി റിപ്പോർട്ട് പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം പത്തിന് നടക്കുന്ന സ്മാർട് സിറ്റി ഡയറക്ടർ ബോർഡ് യോഗത്തിൽ ഭരണാനുമതിക്കായി ഇവ സമർപ്പിക്കും.

Last Updated : Jul 6, 2019, 12:55 AM IST

ABOUT THE AUTHOR

...view details