കേരളം

kerala

ETV Bharat / state

ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം: എസ്.എഫ്.ഐ - വി.ടി.ബൽറാം

മീരയുടെ അഭിപ്രായത്തോട് ബല്‍റാമിന് അസഹിഷ്ണുതയാണെന്നാണ് എസ്.എഫ്.ഐ നേതാക്കളായ വി.എ വിനീഷ്, കെ.എം. സച്ചിൻ ദേവ്  എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. അപക്വത കലർന്ന അഭിപ്രായ പ്രകടനങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബല്‍റാമിനുള്ളതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ

By

Published : Feb 24, 2019, 5:53 PM IST

വി.ടി.ബൽറാം എംഎല്‍എയെ കോണ്‍ഗ്രസ് നിലക്ക് നിര്‍ത്തണമെന്ന പ്രസ്താവനയുമായി എസ്എഫ്ഐ. കെആര്‍ മീര- വിടി ബല്‍റാം ഫേസ്ബുക്ക് വാഗ്വാദത്തെ തുടര്‍ന്നാണ് ബല്‍റാമിനെതിരെ എസ്എഫെഐ രംഗത്ത് വന്നിരിക്കുന്നത്. മീരയുടെ അഭിപ്രായത്തോട് ബല്‍റാമിന് അസഹിഷ്ണുതയാണെന്നാണ് എസ്.എഫ്.ഐ നേതാക്കളായ വി.എ വിനീഷ്, കെ.എം. സച്ചിൻ ദേവ് എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്

സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്.ഉയർന്നു വരുന്ന വിവിധ വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും. പക്ഷെ ആ നിലപാടുകളില്‍ എന്തിന് നിങ്ങള്‍ അസ്വസ്ഥരാകുന്നത് എന്ത് കൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു. നിലവില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനോട് മുഖം തിരിക്കുന്നതിലുള്ള സൗഭാവിക പ്രതികരണം മാത്രമായിട്ടാണ് ബല്‍റാമിന്‍റെ വിവാദങ്ങളെ കാണാന്‍ സാധിക്കൂ. അപക്വത കലർന്ന അഭിപ്രായ പ്രകടനങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബല്‍റാമിനുള്ളതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന് നേരെയും കെ.ആര്‍.മീര വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് എന്നാല്‍ അവരെ വ്യക്തിപരമായി അക്ഷേപിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല. സാഹിത്യകാരന്മാരും, സാംസ്ക്കാരിക പ്രവർത്തകരും നാട്ടിൽ വഹിക്കുന്ന പങ്കുകള്‍ കോണ്‍ഗ്രസ് തിരിച്ചറിയണം.ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് വി.ടി.ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ തയ്യാറാവണമെന്നും പ്രസ്താവനയില്‍ പറയുന്നു

ABOUT THE AUTHOR

...view details