കേരളം

kerala

ETV Bharat / state

മൂന്നാമങ്കത്തിന് ആത്മവിശ്വാസത്തോടെ തരൂർ - sashi tharoor

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. പൂർണ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ തരൂര്‍.

മൂന്നാമങ്കത്തിന് ആത്മവിശ്വാസത്തോടെ തരൂർ

By

Published : Mar 21, 2019, 7:32 AM IST

ശബരിമല വിഷയത്തിൽ പ്രത്യേക നിയമം കൊണ്ട് വരാതെ ബിജെപി യഥാർഥ വിശ്വാസികളെ വഞ്ചിക്കുകയാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ശബരിമലയെ രാഷ്ട്രീയ നാടകമാക്കിയ ബിജെപി നിലപാട് കപടമാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് നൽകുമെന്നും ശശി തരൂർ ഇടിവി ഭാരതിനോട് പറഞ്ഞു.

മൂന്നാമങ്കത്തിന് ആത്മവിശ്വാസത്തോടെ തരൂർ

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് പൂർണ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ ശശി തരൂര്‍. തിരുവനന്തപുരത്തിന് വേണ്ടി പാർലമെന്‍റിൽ തന്നേപ്പോലെ പ്രവർത്തിക്കാൻ എതിരാളികൾക്കാവില്ലെന്ന് ജനങ്ങൾക്ക് അറിയാം. 10 വർഷത്തെ പ്രവർത്തനം കൊണ്ട് താൻ അത് തെളിയിച്ചതാണ്. ബിജെപിയെ അഞ്ച് വർഷം സഹിച്ച ജനം തീർച്ചയായും കോൺഗ്രസിന് വോട്ട് നൽകും. ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്‍റെ പ്രസക്തി നശിച്ചു കഴിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് ഇപ്പോൾ വലിയ സാധ്യതയാണുള്ളത്. കേരളത്തിൽ യുഡിഎഫ് 20 സീറ്റ് നേടുമെന്നാണ് പ്രതീക്ഷ. 2004ല്‍ എൽഡിഎഫ് നേടിയത് പോലെയുള്ള ജയം ഇക്കുറി യുഡിഎഫ് നേടുമെന്നും ശശി തരൂർ പ്രത്യാശ പ്രകടിപ്പിച്ചു

ABOUT THE AUTHOR

...view details