കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു - പെട്രോൾ പമ്പ്

ഉദിയൻകുളങ്ങര പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം

ദേശീയപാതയിൽ അപകടമരണം

By

Published : May 13, 2019, 10:44 AM IST

തിരുവനന്തപുരം: നെയ്യാന്‍ററ്റിന്‍കര ദേശീയപാതയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പ്ലാമൂട്ടുക്കട പ്രസില്ലം നിവാസിൽ ശശിധരൻ നായർ, പ്രസന്ന ദമ്പതികളുടെ മകൻ അനന്തകൃഷ്ണൻ (23) ആണ് മരിച്ചത്. ഉദിയൻകുളങ്ങര പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തു നിന്നും പാറശാല ഭാഗത്തേക്ക് വരുകയായിരുന്നു ഇരു വാഹനങ്ങളും. ബൈക്കിന്‍റെ ഗൻഡിൽ ലോറിയിൽ തട്ടിയാണ് അപകടം സംഭവിച്ചത്. തുടർന്ന് ലോറിക്കടിയിൽപ്പെട്ട യുവാവിന്‍റെ പുറത്ത് പിറകിലെ ടയർ കയറിയിങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുവച്ച് മരണപ്പെട്ടു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.

ABOUT THE AUTHOR

...view details