കാസർകോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കൊലപാതകം നടന്ന്ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കാസർകോഡ് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം - cbi
അന്വേഷണത്തിൽ ബന്ധുക്കൾ തൃപ്തരല്ല. പ്രതിസ്ഥാനത്ത് പാർട്ടി പ്രവർത്തകരായതിനാൽ കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തല
അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.യഥാർത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിൽ ബന്ധുക്കളും തൃപ്തരല്ല. പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകരായതിനാൽ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന ആശങ്കയും വർദ്ധിച്ചുവരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.