കേരളം

kerala

ETV Bharat / state

പോസ്റ്റൽ ബാലറ്റ് തിരിമറി: പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്

പൊലീസ് പോസ്റ്റൽ ബാലറ്റ് വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോയി കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പോസ്റ്റൽ ബാലറ്റ് തിരിമറി

By

Published : May 10, 2019, 2:14 PM IST

Updated : May 10, 2019, 2:27 PM IST

തിരുവനന്തപുരം: പൊലീസ് പോസ്റ്റൽ ബാലറ്റിൽ തിരിമറി ഉണ്ടായ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്‍റർ വഴി വോട്ട് ചെയ്യുന്നതിന് വീണ്ടും സംവിധാനമൊരുക്കുക എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇതു സംബന്ധിച്ച് മൂന്നു കത്തുകൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയെങ്കിലും ഈ കത്തുകൾ അന്വേഷണത്തിനായി പൊലീസ് മേധാവിക്ക് കൈമാറുകയാണുണ്ടായത്. വോട്ടെണ്ണലിന് 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീട്ടിക്കൊണ്ടുപോയി കേസ് അട്ടിമറിക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ കോടതി ഇടപെടലിലൂടെ മാത്രമേ നീതിപൂർവമായ പ്രശ്നപരിഹാരത്തിന് സാധ്യതയുള്ളുയെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു.

Last Updated : May 10, 2019, 2:27 PM IST

ABOUT THE AUTHOR

...view details