കേരളം

kerala

ETV Bharat / state

'മൂല്യനിര്‍ണയത്തിന് ഹാജരായില്ലെങ്കില്‍ ശമ്പളം ഇല്ല'; നടപടിയുമായി മന്ത്രി - കൃഷി വകുപ്പ്

മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാ‌പകർക്ക് ശമ്പളം എഴുതേണ്ടതില്ലെന്ന് കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീൽ

'മൂല്യനിര്‍ണയത്തിന് ഹാജരാജയില്ലെങ്കില്‍ ഇനി മുതല്‍ ശമ്പളം ഇല്ല'

By

Published : Jun 19, 2019, 2:32 PM IST

തിരുവനന്തപുരം: മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാ‌പകർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. ഇവരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

പി ജി, യു ജി കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം ഏകീകരിക്കും. ബി ടെക് വിദ്യാർത്ഥികൾക്ക് കലാകായിക മികവിന് ഇക്കൊല്ലം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് 678 വൈദ്യുതി മോഷണകേസുകൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രി എം എം മണി സഭയെ അറിയിച്ചു. 6, 30,58,649 രൂപ ഇതുവരെ പിഴയിനത്തിൽ ഈടാക്കി. വിവിധ കോടതികളിലായി നാല് കേസുകൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി മോഷണം തടയാൻ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി എം.എം.മണി നിയമസഭയെ രേഖാമൂലം അറിയിച്ചു.

സർക്കാർ അധികാരത്തിൽ വന്ന ശേഷം പതിനഞ്ച് കർഷകർ ആത്മഹത്യ ചെയ്തതായി കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ സഭയെ അറിയിച്ചു. ഇടുക്കിയിൽ പത്ത് പേരും വയനാട്ടിൽ അഞ്ച് പേരുമാണ് ആത്മഹത്യ ചെയ്തത്. കർഷകരുടെ കുടുംബങ്ങൾക്ക് ഇരുപത്തിഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details