തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. നിലവിൽ 50 നഗരങ്ങളിൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കമ്മീഷണറേറ്റ് രൂപീകരണം ക്രമസമാധാനപാലനത്തെയും കുറ്റാന്വേഷണത്തെയും കാര്യക്ഷമമാക്കും. ഐപിഎസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പവർ കൊടുക്കുന്നത് കലക്ടർമാർക്ക് ഉള്ള അധികാരം അതേ തലത്തിൽ തന്നെ നിലനിർത്തിക്കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ ഉറച്ച് സർക്കാർ - Government
ഐപിഎസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പവർ കൊടുക്കുന്നത് കലക്ടർമാർക്ക് ഉള്ള അധികാരം അതേ തലത്തിൽ തന്നെ നിലനിർത്തിക്കൊണ്ടാണെന്നും മുഖ്യമന്ത്രി
പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ ഉറച്ച് സർക്കാർ
അതേസമയം മജിസ്റ്റീരിയൽ അധികാരങ്ങൾ കൈമാറുന്നതിലെ തർക്കത്തെത്തുടർന്നാണ് യുഡിഎഫ് സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.