തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ ഓർമ്മദിനത്തിൽ പൊലീസ് കസ്റ്റഡി മരണത്തെക്കുറിച്ച് നിയമസഭയിൽ മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ വാര്‍ഷിക ദിനത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ച് പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി
അടിയന്തരാവസ്ഥയുടെ ഓർമ്മ ദിനത്തില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ തടവുകാർ സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി.
അടിയന്തരാവസ്ഥ വാര്‍ഷിക ദിനം
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തെക്കുറിച്ച് നിയമസഭയിൽ പിടി തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞു തുടങ്ങിയത്.
ജൂൺ 25 ന് അർദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 635 ദിവസമാണ് നീണ്ടു നിന്നത്. അക്കാലത്ത് എം എൽ എ ആയിരുന്ന പിണറായി വിജയന് പൊലീസിന്‍റെ കൊടിയ പീഡനവും ജയിൽ വാസവും ഏൽക്കേണ്ടി വന്നിരുന്നു. ഇന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ തടവുകാർ സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി.
Last Updated : Jun 26, 2019, 5:38 PM IST