തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വൈദ്യുതി നിരക്ക് വർധനയിൽ ബുദ്ധിമുട്ടിലായി സാധാരണക്കാർ. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് 11.4 ശതമാനമാണ് വർധിച്ചത്. ഇതിനു പുറമേ ഫിക്‌സഡ് ചാർജ് കൂടിയാകുന്നതോടെ കീശ കാലിയാകുമെന്ന ആശങ്കയിലാണ് വൈദ്യുതി ഉപയോക്താക്കൾ. റഗുലേറ്ററി കമ്മിഷന്‍റെ തീരുമാനമനുസരിച്ച് വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്കിൽ യൂണിറ്റിന് 25 മുതൽ 40 പൈസ വരെയാണ് വർധനവ് ഉണ്ടായത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് പുതിയ നിരക്കനുസരിച്ച് 3 രൂപ 15 പൈസ നൽകേണ്ടി വരും. ഇതിനു പുറമേ ഫിക്‌സഡ് ചാർജ് ഇനത്തിൽ 5 രൂപ മുതൽ 70 രൂപ വരെയും വർധനവുണ്ട്.
വൈദ്യുതി നിരക്ക് വര്‍ധനവ്, പ്രതികരണവുമായി പൊതുജനം - സംസ്ഥാന സർക്കാര്‍
നിരക്ക് വര്‍ധന താങ്ങാനാവുന്നില്ലെന്നാണ് പൊതുജനം പറയുന്നത്
വൈദ്യുതി നിരക്ക് വര്‍ധനവ്; നട്ടംതിരിഞ്ഞ് സാധാരണക്കാര്‍
ഈ വർധനവ് താങ്ങാനാകില്ലെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം. മാറി മാറി വരുന്ന സർക്കാരുകൾ അടിച്ചേൽപ്പിക്കുന്ന അധിക ഭാരം താങ്ങാതെ വഴിയില്ലെന്ന് പരിദേവനപ്പെടുന്നവരും കുറവല്ല. നിരക്ക് വർധനവിലൂടെ വാർഷിക വരുമാനത്തിൽ 902 കോടിയാണ് വൈദ്യുതി ബോർഡിന് അധികം ലഭിക്കുക.
Last Updated : Jul 9, 2019, 3:22 PM IST