കേരളം

kerala

ETV Bharat / state

ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് പി ജയരാജൻ

ജയരാജന്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍നിലപാട് ആവര്‍ത്തിച്ചത്

ഫയൽ

By

Published : Jun 28, 2019, 10:51 AM IST

Updated : Jun 29, 2019, 2:02 AM IST

തിരുവനന്തപുരം:ആന്തൂർ നഗരസഭ വിവാദത്തിൽ മുൻസിപ്പൽ ചെയർപെഴ്സണും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍റെ ഭാര്യയുമായ പി കെ ശ്യാമളയ്ക്ക് വീഴ്ച ഉണ്ടായെന്ന് ആവർത്തിച്ച് പി ജയരാജൻ. ഉദ്യോഗസ്ഥർ എടുക്കുന്ന നടപടികളിൽ ഇടപെടുന്നതിൽ ചെയർപേഴ്സൺ എന്ന നിലയിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റി. പാർട്ടി സംഘടനാ തത്വമനുസരിച്ച് തന്നെ ഒതുക്കാൻ കഴിയില്ലെന്നും പണ്ട് സിപിഎമ്മിൽ താൻ എന്തായിരുന്നോ അതു തന്നെയാണിപ്പോഴെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ വ്യക്തമാക്കി.

ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടിൽ ഉറച്ച് പി ജയരാജൻ

ആന്തൂർ നഗരസഭയിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ചെയർപേഴ്സൺ പി കെ ശ്യാമളയെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്യമായി ന്യായീകരിക്കുമ്പോഴാണ് എതിരഭിപ്രായവുമായി സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ വീണ്ടും രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ആത്മഹത്യ ചെയ്ത സാജൻ പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ തന്നെ വന്നു കണ്ടിരുന്നു. തുടർന്ന് കെട്ടിട നിർമ്മാണ ചട്ട ലംഘനം ക്രമവത്കരിക്കാനുള്ള നിർദ്ദേശം താൻ നഗരസഭയ്ക്ക് മുൻപാകെ വച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ന്യൂനതകൾ പരിഹരിച്ച് സാജൻ ഏപ്രിൽ മാസത്തിൽ അപേക്ഷ നൽകിയിട്ടും കാലതാമസമുണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമായത്. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ഉദ്യോഗസ്ഥരാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയർപേഴ്സണ് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ പി കെ ശ്യാമളയ്ക്ക് വീഴ്ച വന്നു. അത് അവർ ഉൾക്കൊള്ളണമെന്ന് അഭിമുഖത്തിൽ ജയരാജൻ അടിവരയിടുന്നു.

വടകരയിൽ തന്നെ സ്ഥാനാർഥിയാക്കിയത് സി പി എമ്മിന്‍റെ ഒതുക്കൽ നയത്തിന്‍റെ ഭാഗമാണെന്ന ആരോപണം ജയരാജൻ തള്ളുന്നു. ഏതെങ്കിലും പാർട്ടി പ്രവർത്തകനെ ഒതുക്കാൻ പാർട്ടി സംഘടനാ തത്വം അനുസരിച്ച് കഴിയില്ല. തന്നെ ഒതുക്കുക എന്നത് വലതുപക്ഷത്തിന്‍റെ ഉദ്ദേശ്യമാണ്. സി പി എമ്മിൽ മുൻപ് താൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് താൻ ഇപ്പോഴെന്നും ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Last Updated : Jun 29, 2019, 2:02 AM IST

ABOUT THE AUTHOR

...view details