ബിനോയിക്കെതിരായ കേസില്‍ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍ - kodiyeri balakrishnanan
ബിനോയ്ക്കെതിരായ പീഡന പരാതി സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തുവെന്നും എന്നാല്‍ സമിതി ഇത് ചര്‍ച്ച ചെയ്തില്ലെന്നും കോടിയേരി അറിയിച്ചു.
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ കേസില്‍ ആരും ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. അമ്മ എന്ന നിലയിൽ കാര്യങ്ങൾ അറിയാൻ മാത്രമാണ് തന്‍റെ ഭാര്യ വിനോദിനി ശ്രമിച്ചത്. ബിനോയ് എവിടെയെന്ന് കണ്ടെത്തണം. അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ആന്തൂർ പ്രശ്നത്തിൽ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സംസ്ഥാന കമ്മറ്റി. ചെയർ പേഴ്സൺ പികെ ശ്യാമളയുടെ ഭാഗത്ത് തെറ്റ് ഉണ്ടായതായി കരുതുന്നില്ല. കേസ് ഹൈക്കോടതി പരിശോധിക്കട്ടെയെന്നും ശ്യാമള രാജി വയ്ക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും കോടിയേരി പറഞ്ഞു. ബിനോയ്ക്കെതിരായ പീഡന പരാതി സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തുവെന്നും എന്നാല്‍ സമിതി ഇത് ചര്‍ച്ച ചെയ്തില്ലെന്നും കോടിയേരി അറിയിച്ചു.