തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം. പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുക. ബജറ്റ് പാസാക്കുന്നതിനായി സമ്മേളിക്കുന്ന സഭയിൽ എംഎൽഎമാരായ നാല് നിയുക്ത എംപിമാരും പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ അടൂർ പ്രകാശ്, കെ മുരളീധരൻ, ഹൈബി ഈഡൻ, എ എം ആരിഫ് എന്നിവർ നാളെ സഭയിലെത്തും. എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട് വിജ്ഞാപനം ഇറങ്ങിയാൽ 14 ദിവസത്തിനകം എംഎൽഎ സ്ഥാനം രാജി വച്ചാൽ മതി.
ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം: സർക്കാരിന് എതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം - budget
സ്വാശ്രയ കോളജ് ഫീസ് നിർണയ ബില്ലിന്‍റെ അവതരണവും ഈ സമ്മേളനത്തിൽ ഉണ്ടാകും.
![ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം: സർക്കാരിന് എതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3388950-235-3388950-1558872348900.jpg)
ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം: സർക്കാരിന് എതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം
അംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമ്മാനിച്ച വിജയത്തിന്‍റെ കരുത്തിൽ മസാല ബോണ്ട് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനാണ് സാധ്യത. സ്വാശ്രയ കോളജ് ഫീസ് നിർണയ ബില്ലിന്‍റെ അവതരണവും ഈ സമ്മേളനത്തിൽ ഉണ്ടാകും. അന്തരിച്ച മുൻ മന്ത്രിയും പാല എംഎല്‍എയുമായ കെ എം മാണിക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിയും. മറ്റ് നടപടികളൊന്നും നാളെ ഉണ്ടാകില്ല. റംസാൻ പ്രമാണിച്ച് 30 മുതൽ ജൂൺ 9 വരെ സഭ ചേരില്ല.
Last Updated : May 26, 2019, 8:23 PM IST