കേരളം

kerala

ETV Bharat / state

നിപ സംശയം ; പരിശോധന ഫലം ഇന്ന് - ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ, മണിപ്പാൽ എന്നിവിടങ്ങളിലെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടുകളിലാണ് പരിശോധന നടക്കുന്നത്.

നിപ

By

Published : Jun 3, 2019, 7:59 AM IST

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പരിശോധന നടത്തി. പരിശോധന ഫലം ഇന്ന് പുറത്ത് വരും. ആലപ്പുഴ, മണിപ്പാൽ എന്നിവിടങ്ങളിലെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടുകളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി പനി ബാധിച്ച് യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസ് ഏതെന്ന് കണ്ടെത്താൻ കഴിയാഞ്ഞതിനാലാണ് കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
രോഗിക്ക് നിപ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യർത്ഥിച്ചിട്ടുണ്ട്.

രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ്. ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഓസ്ട്രേലിയയിൽ നിന്നെത്തിച്ച മരുന്നുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details