കേരളം

kerala

ETV Bharat / state

ദേശീയ പാത 66ൽ ഗതാഗത നിയന്ത്രണം - എലവേറ്റഡ് ഹൈവേ നിർമ്മാണം

എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്‍റെ ഭാഗമായാണ് ജൂൺ ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

ദേശീയ പാത 66ൽ ഗതാഗത നിയന്ത്രണം

By

Published : May 31, 2019, 9:06 PM IST

തിരുവനന്തപുരം:ദേശീയ പാത 66ൽ എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന്‍റെ ഭാഗമായി ജൂൺ ഒന്ന് മുതൽ കഴക്കൂട്ടം-കോവളം ബൈപാസിൽ ഗതാഗത നിയന്ത്രണം. ടെക്നോപാർക്കിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തി.

കഴക്കൂട്ടത്തു നിന്ന് ദേശീയപാത ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ഇടതുവശത്തുള്ള സർവീസ് റോഡിലൂടെ ആറ്റിൻകുഴി ജംഗ്ഷനിലെത്തി ബൈപ്പാസിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. എന്നാൽ രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ എട്ട് വരെയും ഇതേ ദിശയിൽ വരുന്ന വാഹനങ്ങൾ വെട്ട് റോഡ് നിന്ന് തിരിഞ്ഞ് കാട്ടായിക്കോണം ജങ്ഷനിൽ എത്തി ചെമ്പഴന്തി, ശ്രീകാര്യം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
എംസി റോഡിലൂടെ തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ തൈക്കാട്-പോത്തൻകോട് ബൈപ്പാസ് റോഡിൽ പ്രവേശിക്കാതെ വെമ്പായം വട്ടപ്പാറ വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്. പോത്തൻകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ വെട്ടുറോഡ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തുമ്പ, വേളി, ശംഖുമുഖം വഴി പോകേണ്ടതാണ്.
ചാക്ക ഭാഗത്തുനിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡ് വഴി കഴക്കൂട്ടം ജംഗ്ഷനിൽ പ്രവേശിക്കേണ്ടതാണ്.
ചാക്ക ഭാഗത്തുനിന്ന് ടെക്നോപാർക്കിലേക്ക് പോകുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിൽ എത്തി യു ടേൺ എടുത്തു ഇടതുവശത്തെ സർവീസ് റോഡിലൂടെ ടെക്നോപാർക്കിനു മുന്നിലെത്തി മെയിൻ ഗേറ്റ്, ടിസിഎസ് ഗേറ്റ്, ഫേസ് ത്രീ ഗേറ്റ് എന്നിവ വഴി ടെക്നോപാർക്കിലേക്ക് പ്രവേശിക്കേണ്ടതാണ്.

ABOUT THE AUTHOR

...view details