തിരുവനന്തപുരം: മലയാള കലാകരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. നെയ്യാറ്റിൻകര എം എൽ എ, കെ ആൻസലൻ യോഗം ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡന്‍റ് ബാബു സാരംഗി അധ്യക്ഷനായി. തോന്നക്കൽ ആശാൻ സ്മാരക സെക്രട്ടറി കാഥികൻ അയിലം ഉണ്ണികൃഷ്ണൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, നടന ഗ്രാമം ചെയർമാൻ കുന്നത്തുകാൽ സുദർശൻ കുടയാൽ സുരേന്ദ്രൻ, ബാലരാമപുരം ശോഭ തുടങ്ങിയവർ സംസാരിച്ചു.
നന്മ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു - തിരുവനന്തപുരം
മലയാള കലാകരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് യോഗം
നന്മ
ആഗസ്റ്റ് ഒൻപത്, പത്ത് തീയതികളിൽ തിരുവനന്തപുരത്ത് ഭാരത് ഭവനിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളന നടത്തിപ്പിലേക്കായി എം എൽ എ കെ.ആൻസലനെ രക്ഷാധികാരി ആക്കി കൊണ്ട് 51 അംഗ കമ്മറ്റിക്ക് രൂപം നൽകി.
Last Updated : Jul 9, 2019, 10:42 AM IST