തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിൽ ഇതുവരെ 35 ശതമാനം മഴയുടെ കുറവ് ഉണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. തിരുവനന്തപുരത്തും കോഴിക്കോടും മാത്രമാണ് ശരാശരി മഴ കിട്ടിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം മൺസൂൺ ആരംഭിച്ച് ഇതുവരെ മിക്ക ജില്ലകളിലും ലഭിച്ച മഴയുടെ അളവിൽ വൻകുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഈ സീസണില്‍ 35% മഴയുടെ കുറവ് - monsoon
എൽനിനോ പ്രതിഭാസത്തിന്‍റെ സ്വാധീനമാണ് മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെ വിലയിരുത്തൽ

വയനാട്ടിൽ മാത്രം 55 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. ഇടുക്കിയിൽ 48 ഉം കാസർകോഡ് 44 ശതമാനത്തിന്‍റേയും കുറവ് രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്തും കോഴിക്കോടും മാത്രമാണ് സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എൽനിനോ പ്രതിഭാസത്തിന്‍റെ സ്വാധീനമാണ് മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെ വിലയിരുത്തൽ. കേരളത്തിലേക്ക് എത്തേണ്ട മൺസൂൺ കാറ്റ് ശക്തമാകാത്തത് ഉൾപ്പടെയുള്ള കാരണങ്ങളും മഴ കുറയാൻ കാരണമായെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. അതേസമയം ജൂലൈ ഒന്ന് മുതൽ കാലവർഷം ശക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം 20 ശതമാനം അധിക മഴയാണ് ലഭിച്ചത്.