തിരുവനന്തപുരം:ഒരാഴ്ച വൈകി കേരളത്തില്‍ കാലവര്‍ഷമെത്തി. ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഴയുടെ അളവ് പരിശോധിക്കാന്‍ സംസ്ഥാനത്തെ കാലാവസ്ഥ മാപിനികളുടെ എണ്ണം നൂറായി ഉയര്‍ത്തും. എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ ഒരു ഉദ്യോസ്ഥനെങ്കിലും നിയമിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ കാലവര്‍ഷമെത്തി; ഇന്ന് മുതല്‍ മഴ കനക്കും - കേരളം
മഴക്കാലം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
ഇന്ന് മുതല്‍ മഴ കനക്കും
അതേ സമയം എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍ ഈ മാസം 10,11,12 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കും.