തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ എത്തിയതോടെയാണ് എല്‍ഡിഎഫ് സമരം ശക്തമാക്കുന്നത്. ഇതിന്‍റെഭാഗമായി എൽഡിഎഫിന്‍റെനേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് രക്ഷാ മാർച്ച് നടത്തി. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേ അഴിമതി നടത്താനുള്ള മോദിയുടെ നീക്കത്തിന്‍റെ ഭാഗമാണ് സ്വകാര്യവൽക്കരണ തീരുമാനമെന്ന് വിജയരാഘവൻ പറഞ്ഞു.
വിമാനത്താവള സ്വകാര്യവൽക്കരണം: സമരം ശക്തിപ്പെടുത്തി എൽഡിഎഫ് - എൽഡിഎഫ് സമരം
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരെ സമരം ശക്തിപ്പെടുത്തി എൽഡിഎഫ്. തീവെട്ടി കൊള്ളക്കാർക്ക് കേരളം വീതംവച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
വിമാനത്താവള സ്വകാര്യവൽക്കരണം: സമരം ശക്തിപ്പെടുത്തി എൽഡിഎഫ്
സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നത് കൊണ്ടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്. രാജ്യത്തെ വിറ്റു തുലയ്ക്കുന്നതിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ മനസ്സാണെന്നും വിജയരാഘവൻ ആരോപിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. അതേ സമയം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ എയർപോർട്ട് ജീവനക്കാർ റിലേ നിരാഹാരസമരം ആരംഭിച്ചു.