ശ്രീപത്മനാഭസ്വാമിക്ഷേത്രം സന്ദർശിക്കാനെത്തുന്നവർക്ക് മുന്നിൽ നിത്യവിസ്മയമാകുന്നു തിരുവനന്തപുരം കോട്ടയ്ക്കകം കുതിരമാളിക. പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ ആണ് വിഖ്യാതമായ കുതിരമാളിക എന്ന പുത്തൻ മാളിക കൊട്ടാരം. സംഗീതജ്ഞനും എഴുത്തുകാരനുമായിരുന്ന തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാൾ രാമവർമ്മയാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ശ്രീപത്മനാഭസ്വാമിയെ വണങ്ങി പത്മനാഭന്‍റെ സാമീപ്യം അനുഭവിച്ച് സാഹിത്യ-കലാസപര്യ നടത്തുകയായിരുന്നു രാജാവിന്‍റെഉദ്ദേശം. രചനാ സമയങ്ങളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരം കാണാൻ കഴിയുന്ന എഴുത്തുമുറിയും കുതിര മാളികയിൽ അദ്ദേഹം പണിതു.
നിത്യവിസ്മയമായി കുതിരമാളിക - സാഹിത്യ-കലാസപര്യ
ശ്രീപത്മനാഭസ്വാമിയെ വണങ്ങി പത്മനാഭന്‍റെ സാമീപ്യം അനുഭവിച്ച് സാഹിത്യ-കലാസപര്യ നടത്തുകയായിരുന്നു രാജാവിന്‍റെ ഉദ്ദേശം. രചനാ സമയങ്ങളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരം കാണാൻ കഴിയുന്ന എഴുത്തുമുറിയും കുതിര മാളികയിൽ അദ്ദേഹം പണിതു.
1846 ൽ കുതിരമാളിക പണി ആരംഭിച്ചു. തഞ്ചാവൂരിൽ നിന്നുള്ളവരായിരുന്നു പ്രധാന ശില്പികൾ. 5000 പേർ നാലുവർഷം കൊണ്ട് പണി പൂർത്തിയാക്കി. രണ്ടു നിലകളിലായി 80 മുറികൾ. ഇതിൽ 16മുറികൾ 16 രീതികളിൽ നിർമ്മിച്ചു. മേൽക്കൂര പൂർണമായും തേക്കും വീട്ടിയും ഉപയോഗിച്ച്. തഞ്ചാവൂർ ശൈലിയിലുള്ള തൂണുകൾ. കൊട്ടാരത്തിൽ 122 കുതിരകളുടെ രൂപം തടിയിൽ നിർമ്മിച്ചു സ്ഥാപിച്ചിരിക്കുന്നത് കൊണ്ട് പുത്തൻമാളികയ്ക്ക് ജനങ്ങൾ നൽകിയ പേരാണ് കുതിരമാളിക.
തിരുവിതാംകൂറിൽ ആൺതരികൾ ജനിക്കാതിരിക്കെ പിറവിയെടുക്കുകയും ഗർഭത്തിലിരിക്കെ ഭരണാധികാരി ആവുകയും ചെയ്ത ചരിത്രമാണ് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിനുള്ളത്. എന്നാൽ മികച്ച ഭരണാധികാരി എന്നതിലുമുപരി മികച്ച കലോപാസകനായാണ് മലയാളികളുടെ മനസ്സിൽ സ്വാതിതിരുനാൾ ഇടംപിടിച്ചിരിക്കുന്നത്. കുതിരമാളികയിൽ അദ്ദേഹത്തിന് കഷ്ടിച്ച് ഒരു വർഷംമാത്രമേ താമസിക്കാനായുള്ളൂ. 1846 സ്വാതി തിരുനാൾ നാടുനീങ്ങി. പക്ഷേ കുതിരമാളികയുടെ തിരുമുറ്റത്തും ഇടനാഴികളിലും കാതുകൂർപ്പിച്ചാൽ നമ്മുടെ മനസിൽ നിറയുന്നത് സംഗീതവും നൃത്തവും സാഹിത്യവും ആയാൽ അത്ഭുതപ്പെടേണ്ടതില്ല.