തിരുവനന്തപുരം:പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം കുഞ്ഞാലി മരയ്ക്കാറിലെ ഗാനങ്ങളിലെ പരീക്ഷണങ്ങൾ വെളിപ്പെടുത്തി സംഗീത സംവിധായകൻ റോണി റാഫേൽ. പ്രിയദർശൻ ചിത്രത്തിൽ പാട്ടൊരുക്കുന്നതിന്റെ വെല്ലുവിളി വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാറിലെ പാട്ട് പരീക്ഷണങ്ങൾ വെളിപ്പെടുത്തി സംഗീതസംവിധായകൻ റോണി റാഫേൽ
ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം കുഞ്ഞാലി മരയ്ക്കാറിലെ പ്രണയഗാനത്തിന്റെ ചിത്രീകരണം മലയാളത്തിലെ ഏറ്റവും ചെലവേറിയതാകുമെന്ന് സൂചന
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിക്കുന്ന പ്രണയഗാനത്തിന്റെ ചിത്രീകരണം മലയാളത്തിലെ ഏറ്റവും ചെലവേറിയതാകുമെന്നാണ് അണിയറ രഹസ്യം. നൂറുകോടി ചെലവിടുന്ന ചരിത്ര സിനിമയിലെ ഗാനങ്ങളും അതേ നിലവാരം പുലർത്തണം. സിനിമ ആവശ്യപ്പെടുന്നിടത്ത് പാട്ടിൽ വിദേശ സംഗീതോപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇതടക്കം പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ളതായി റോണി റാഫേൽ പറഞ്ഞു.
മനോഹരമായ മെലഡികളുടെ തിരിച്ചുവരവുണ്ടാകും കുഞ്ഞാലിമരയ്ക്കാറിൽ. പാട്ടുകൾ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്നും റോണി റാഫേൽ പറഞ്ഞു. മലയാളത്തിലും ഇതര ഭാഷാ സിനിമകളിലുമായി നിരവധി ഗാനങ്ങൾക്ക് ഈണമിട്ടെങ്കിലും കുഞ്ഞാലിമരയ്ക്കാർ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ കെ.എസ്. ചിത്ര, ശ്രേയ ഘോഷാൽ, വിനീത് ശ്രീനിവാസൻ, എം.ജി. ശ്രീകുമാർ, ശ്വേതാ മോഹൻ തുടങ്ങിയവർ പാടിയിട്ടുണ്ട്. ഗാനങ്ങളുടെ മിക്സിങ് ഖത്തറിൽ പുരോഗമിക്കുകയാണ്. ഡിസംബറിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് .