തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടിയേരി ബാലകൃഷ്ണൻ. മൂന്ന് ബൂത്തുകളിൽ ഇന്നലെ റീപോളിങ് പ്രഖ്യാപിച്ചത് ധൃതിപിടിച്ചുള്ള നടപടിയാണ്. കമ്മിഷൻ പ്രവർത്തിക്കുന്നത് ആരുടെയെക്കെയോ സമർദത്തിന് അനുസരിച്ചാണ്. രാഷ്ട്രീയ പാർട്ടികൾക്ക് മുന്നൊരുക്കത്തിന് വേണ്ടത്ര സമയം നൽകാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മൂന്ന് ബൂത്തുകളിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണൻ - Election 2019
റീ പോളിങില്‍ പെട്ടന്ന് തീരുമാനമെടുത്തുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കഴിഞ്ഞില്ലെന്നും കോടിയേരി
കോടിയേരി
രണ്ട് മണിക്കൂർ മാത്രമാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. ദൂരെയുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാൻ എത്താനുള്ള സമയം പോലും ഇല്ല. ഇതെല്ലാം കമ്മീഷന്‍റെ ജാഗ്രത കുറവാണ് വെളിവാക്കുന്നത്. പർദ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖപടം മാറ്റി പരിശോധിക്കണമെന്ന എം വി ജയരാജന്‍റെ പ്രസ്താവന കള്ളവോട്ട് തടയാൻ വേണ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Last Updated : May 18, 2019, 12:01 PM IST