കേരളം

kerala

ETV Bharat / state

സൂര്യാഘാതം; നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി - ഫംഗസുകളും

ചൂട് കൂടിയതിനാൽ രോഗകാരികളായ സൂക്ഷ്മാണുക്കൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി നൽകിയ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

By

Published : Mar 25, 2019, 1:55 AM IST

Updated : Mar 25, 2019, 7:41 AM IST

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറത്തു വിട്ടു.

ഇപ്പോഴത്തെ കാലാവസ്ഥയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്നും പൊതുജനങ്ങൾ ശ്രദ്ധ പാലിക്കണമെന്നുംആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി അറയിച്ചു.

  • രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
  • എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കരുതണം.
  • രോഗങ്ങളുള്ളവർ ഉച്ചവെയിലിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണംതുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് പുറത്തിവിട്ടിട്ടുള്ളത്.

പരീക്ഷാകാലമായതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളുടെ കാര്യത്തില്‍പ്രത്യേക ശ്രദ്ധ പുലർത്തണം. വിനോദ സഞ്ചാരത്തിനും യാത്രകൾക്കും പോകുന്നവർ കുട്ടികൾ നേരിട്ട് ചൂട് ഏൽകുന്നില്ലെന്ന് ഉറപ്പു വരുത്തണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സമയക്രമീകരണം പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Last Updated : Mar 25, 2019, 7:41 AM IST

ABOUT THE AUTHOR

...view details