കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍ - rape attempt
ബസിന്‍റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫാണ് പ്രതി.
മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ് അറസ്റ്റില്‍. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മലപ്പുറം എസ്പി ടി നാരായണൻ പറഞ്ഞു. കോഴിക്കോട് എത്തിയപ്പോഴായിരുന്നു പീഡനശ്രമം. മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ച് ബസ് പൊലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരി. സംഭവത്തെ തുടര്‍ന്ന് പുലർച്ചെ രണ്ടിന് മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.