കേരളം

kerala

കെ എസ് ആര്‍ ടി സി യിലെ കൂട്ടപിരിച്ചുവിടല്‍; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

By

Published : Apr 10, 2019, 8:25 AM IST

Updated : Apr 10, 2019, 12:55 PM IST

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരേ കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. വിധി പെട്ടെന്ന് നടപ്പാക്കിയാല്‍ 600-ഓളം സര്‍വീസുകളെ ബാധിക്കുമെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് കെ എസ് ആര്‍ ടി സി സുപ്രീംകോടതിയെ സമീപിക്കുക. വിഷയത്തില്‍ സുപ്രീംകോടതിയെ വസ്തുതകള്‍ ബോധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

സർവീസിലുള്ള 1565 എം പാനൽ ഡ്രൈവർമാരെയും ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

എം പാനൽ കണ്ടക്ടർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി മുൻപ് ഉത്തരവിട്ടിരുന്നു. അന്ന് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്.

Last Updated : Apr 10, 2019, 12:55 PM IST

ABOUT THE AUTHOR

...view details