കേരളം

kerala

ETV Bharat / state

ചാക്കിലെ പൂച്ച പുറത്തുചാടി: നടിയെ അക്രമിച്ച കേസിലെ പ്രതികളെ വിമർശിച്ച് ഹൈക്കോടതി - ഹൈക്കോടതി

കേസിന്‍റെ വിചാരണ വൈകിപ്പിക്കാന്‍ ഇതിന് മുമ്പും പ്രതികള്‍ ശ്രമിച്ചിരുന്നു. അന്വേഷണ രീതിയേയും സംഘത്തേയും പല തരത്തിൽ വിമര്‍ശിച്ചും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുമാണ് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് കേസിന്‍റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

കേരള ഹൈക്കോടതി

By

Published : Mar 7, 2019, 4:57 PM IST

വിചാരണ വേഗത്തിലാക്കണമെന്ന കോടതി ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടനടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികള്‍ എന്തിന് വിചാരണ വൈകിപ്പിക്കുന്നു എന്ന് ചോദിച്ച കോടതി ചാക്കിലെ പൂച്ച പുറത്തുചാടിയെന്നും പരിഹസിച്ചു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് കേസ് പരിഗണിച്ചത്.

കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിയാണ് വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാൻ കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മാര്‍ട്ടിന്‍ വീണ്ടും കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരും പ്രതിയുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു.

ABOUT THE AUTHOR

...view details