കേരളം

kerala

ETV Bharat / state

'മന്ത്രിപ്പണിയെന്നാൽ സ്റ്റേറ്റ് കാറും എസ്കോർട്ടുമല്ല'; എ കെ ശശീന്ദ്രനെതിരെ കെ ബി ഗണേഷ് കുമാർ - എ കെ ശശീന്ദ്രന്‍

പൊതുജനമധ്യത്തിൽ എംഎൽഎമാരെ അവഹേളിക്കരുതെന്നും നഷ്ടം വരുത്തി ഡിപ്പോകൾ അടച്ചു പൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.

എ.കെ ശശീന്ദ്രനെതിരെ കെ ബി ഗണേഷ് കുമാർ

By

Published : Jun 19, 2019, 4:14 PM IST

തിരുവനന്തപുരം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് ഭരണപക്ഷ എംഎൽഎ കെ ബി ഗണേഷ് കുമാർ. മന്ത്രി പെതുഗതാഗത സംവിധാനം തകർക്കാൻ ശ്രമിക്കുകയാണ്. മന്ത്രിപ്പണിയെന്നാൽ സ്റ്റേറ്റ് കാറും എസ്കോർട്ടുമല്ലെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. ഗണേഷ് കുമാറിന് പിന്തുണയുമായി പ്രതിപക്ഷ എംഎൽഎമാരും രംഗത്തെത്തി.

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിലെ ബസ് സർവീസുകൾ നിർത്തലാക്കുന്നത് സംബന്ധിച്ചാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ സബ്‌മിഷന്‍ ഉന്നയിച്ചത്. ഇതിനിടയിൽ അദ്ദേഹം മന്ത്രിയോട് രോഷാകുലനായി. പൊതുജനമധ്യത്തിൽ എംഎൽഎമാരെ അവഹേളിക്കരുതെന്നും നഷ്ടം വരുത്തി ഡിപ്പോകൾ അടച്ചു പൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് എംഎൽഎമാർ ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സ്പീക്കർ ഇടപെട്ടാണ് എംഎൽഎമാരെ ശാന്തരാക്കിയത്. അവസാനം ഗണേഷ് കുമാർ ഉന്നയിച്ച വിഷയം പരിശോധിക്കാമെന്നും പ്രശ്നപരിഹാരത്തിന് ഉന്നതതല ചർച്ച നടത്താമെന്നും മന്ത്രി മറുപടി നല്‍കി.

ABOUT THE AUTHOR

...view details