കേരളം

kerala

ETV Bharat / state

മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; സര്‍ക്കാര്‍ നേവിയുടെ സഹായം തേടി - മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ വിഴിഞ്ഞത്തെത്തി നടപടികൾ വിലയിരുത്തി. തിരച്ചിലിനായി സര്‍ക്കാര്‍ നേവിയുടെ സഹായവും തേടിയിട്ടുണ്ട്.

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു; സര്‍ക്കാര്‍ നേവിയുടെ സഹായം തേടി

By

Published : Jul 19, 2019, 6:08 PM IST

Updated : Jul 19, 2019, 7:11 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. ബുധനാഴ്‌ച വൈകിട്ട് 3.30 ഓടെ മത്സ്യബന്ധനത്തിന് പോയ നാല് പേരടങ്ങുന്ന സംഘത്തെ കാണാതാകുകയായിരുന്നു. കോസ്റ്റ് ഗാർഡ് കഴിഞ്ഞ ദിവസം മുതൽ തിരച്ചിൽ തുടരുകയാണ്. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്‍റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്. ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കോസ്റ്റ് ഗാര്‍ഡിന്‍റെ ചെറുകപ്പലുകളും തിരച്ചില്‍ തുടങ്ങി.

മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; സര്‍ക്കാര്‍ നേവിയുടെ സഹായം തേടി

എന്നാല്‍ മത്സ്യത്തൊഴിലാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. കൊച്ചിയില്‍ നിന്നുള്ള സംയുക്ത ഓപ്പറേഷന്‍ വിഭാഗം വിമാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോഭം തിരച്ചലിനെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ വിഴിഞ്ഞത്തെത്തി നടപടികൾ വിലയിരുത്തി. തിരച്ചിലിനായി സര്‍ക്കാര്‍ നേവിയുടെ സഹായവും തേടിയിട്ടുണ്ട്.

Last Updated : Jul 19, 2019, 7:11 PM IST

ABOUT THE AUTHOR

...view details